Kerala

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ; വോട്ടർ പട്ടിക ഒന്നുകൂടി പുതുക്കും

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കും. ഡിസംബർ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്ന തരത്തിലാണ് നടപടികൾ മുന്നോട്ടു പോകുന്നത്. വോട്ടർ പട്ടിക ഒരിക്കൽ കൂടി പുതുക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കറും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനും ഇതുസംബന്ധിച്ച് ഇന്ന് ചർച്ച നടത്തി. കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിട്ടുണ്ട്. 

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരിഷ്‌കരണം നീട്ടുന്നത്. വോട്ടർ പട്ടിക പരിഷ്‌കരണത്തിനും തദ്ദേശ തെരഞ്ഞെടുപ്പിനും ഒരേ സംവിധാനം തന്നെയാണ് പ്രവർത്തിക്കേണ്ടത്. ഇപ്പോൾ പരിഷ്‌കരണ നടപടികൾ. തുടങ്ങിയാൽ തദ്ദേശ തെരഞ്ഞെടുപ്പ് താളം തെറ്റുമെന്നാണ് വിലയിരുത്തൽ.

See also  ബൈക്ക് പോരാ കാർ വേണമെന്ന് മകൻ; വഞ്ചിയൂരിൽ പിതാവ് മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു

Related Articles

Back to top button