Kerala

സ്വർണവിലയിൽ ഇന്നും വൻ ഇടിവ്; പവന് 440 രൂപ കുറഞ്ഞു

ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 73,440 രൂപയിലേക്ക് എത്തി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 9180 രൂപയായി

ഓഗസ്റ്റ് എട്ടിന് സ്വർണവില സർവകാല റെക്കോർഡിൽ എത്തിയിരുന്നു. അന്ന് പവന് 75,760 രൂപയും ഗ്രാമിന് 9470 രൂപയുമായിരുന്നു വില. കഴിഞ്ഞ 12 ദിവസത്തിനിടെ പവന് 2320 രൂപയും ഗ്രാമിന് 290 രൂപയും കുറഞ്ഞു

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം പവന് 760 രൂപയും ഗ്രാമിന് 95 രൂപയും കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 7590 രൂപയിലെത്തി.

The post സ്വർണവിലയിൽ ഇന്നും വൻ ഇടിവ്; പവന് 440 രൂപ കുറഞ്ഞു appeared first on Metro Journal Online.

See also  എറണാകുളത്ത് ട്രെയിനിൽ കടത്തിയ 56 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ കസ്റ്റഡിയിൽ

Related Articles

Back to top button