World

അൽ ജസീറ മാധ്യമപ്രവർത്തകരുടെ സംസ്കാരം ഗാസയിൽ നടന്നു

ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തിയ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ട അൽ ജസീറ മാധ്യമപ്രവർത്തകരുടെ സംസ്കാരച്ചടങ്ങുകൾ നടന്നു. ഷിഫ ആശുപത്രിക്ക് പുറത്തുള്ള മാധ്യമ പ്രവർത്തകരുടെ ടെന്റിന് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട അൽ ജസീറ ലേഖകൻ അനസ് അൽ-ഷെരീഫ്, മുഹമ്മദ് ഖുറൈഖ്, കാമറാമാൻമാരായ ഇബ്രാഹിം സഹേർ, മുഹമ്മദ് നൗഫൽ, മൊഅ്മിൻ അലിവാ എന്നിവരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള വിലാപയാത്രയിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഷിഫ ആശുപത്രിയിൽ നിന്ന് ഷെയ്ഖ് റദ്വാൻ സെമിത്തേരിയിലേക്കാണ് മൃതദേഹങ്ങൾ കൊണ്ടുപോയത്.

 

മാധ്യമപ്രവർത്തകരുടെ കൊലപാതകത്തിൽ ലോകമെമ്പാടും നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഇതെന്ന് യുഎൻ മനുഷ്യാവകാശ ഏജൻസി വ്യക്തമാക്കി. മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടി സ്വീകരിക്കണമെന്ന് അൽ ജസീറ ആവശ്യപ്പെട്ടു.

അതേസമയം, കൊല്ലപ്പെട്ട അനസ് അൽ-ഷെരീഫ് ഹമാസ് ഭീകരവാദിയാണെന്നും റോക്കറ്റ് ആക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും ഇസ്രയേൽ സൈന്യം ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ അൽ ജസീറ തള്ളിക്കളഞ്ഞു. ഈ യുദ്ധത്തിൽ 270-ൽ അധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

 

See also  ഡ്രോണ്‍ ആക്രമണം മുതലെടുക്കാന്‍ നെതന്യാഹു; കനത്ത ആക്രമണങ്ങള്‍ക്ക് നിര്‍ദേശം

Related Articles

Back to top button