Kerala

ചാഞ്ചാട്ടം തുടർന്ന് സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് ഉയർന്നത് 880 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. സ്വർണവിലയിൽ ഇന്നലെ രണ്ട് തവണയായി മാറ്റം സംഭവിച്ചിരുന്നു. രാവിലെ കുറഞ്ഞ സ്വർണവില ഉച്ചയ്ക്ക് ശേഷം വർധിക്കുന്നതാണ് കണ്ടത്. ഇന്നും സ്വർണവിലയിൽ വർധനവുണ്ട്. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്

ഇതോടെ ഒരു പവന്റെ വില 89,960 രൂപയിലെത്തി. ഗ്രാമിന് 110 രൂപ വർധിച്ച് 11,245 രൂപയായി. ഇന്നലെ രാവിലെ 88,360 രൂപയായിരുന്നു പവന്റെ വില. ഉച്ചയ്ക്ക് ശേഷം വില വർധിച്ച് 89,080 രൂപയിലെത്തുകയായിരുന്നു. 

ഒക്ടോബർ 17ന് സ്വർണവില 97,000 കടന്ന് സർവകാല റെക്കോർഡിലെത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വിലയിൽ ഇടിവാണുണ്ടായത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ വിലയിൽ ചാഞ്ചാട്ടം അനുഭവപ്പെടുകയാണ്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ ഉയർന്ന് 9201 രൂപയിലെത്തി.
 

See also  സ്‌കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണം; മിഥുന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല: കെസി വേണുഗോപാൽ

Related Articles

Back to top button