World

ലെബനനിൽ ശക്തമായ ബോംബാക്രമണവുമായി ഇസ്രായേൽ; ഹിസ്ബുല്ലയുടെ ഉന്നതരടക്കം 31 പേർ കൊല്ലപ്പെട്ടു

ലെബനനിൽ അതിശക്തമായ ബോംബാക്രമണം നടത്തി ഇസ്രായേൽ. ഹിസ്ബുല്ലയുടെ കമാൻഡ് സെന്ററുകളിലും ആയുധപ്പുരകളിലുമാണ് ആക്രമണം നടന്നത്. ഹിസ്ബുല്ലയുടെ ഉന്നതരടക്കം 31 പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പറയുന്നു. ആയിരക്കണക്കിനാളുകൾ ഭയന്ന് പലായനം ചെയ്തുവെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു

ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. ബെയ്‌റൂത്തിന്റെ തെക്കൻ മേഖലകളിലും തെക്കൻ ലെബനനിലുമാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. 

നേരത്തെ ഹിസ്ബുല്ല ഇസ്രായേലിലേക്ക് റോക്കറ്റുകൾ തൊടുത്തിരുന്നു. സൈനിക താവളമായ ഹൈഫക്ക് നേർക്കായിരുന്നു ആക്രമണം. ഇതിന് തിരിച്ചടിയായാണ് ബെയ്‌റൂത്തിലടക്കം ഇസ്രായേൽ കനത്ത ആക്രമണം നടത്തിയത്‌
 

See also  ദക്ഷിണ കൊറിയയിൽ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 14.9% വർദ്ധിച്ചു: മെയ് മാസത്തിലെ കണക്കുകൾ പുറത്ത്

Related Articles

Back to top button