നാറ്റോയിൽ ഒരിക്കലും പ്രവേശനം നൽകില്ല; സെലൻസ്‌കി വിചാരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ട്രംപ്

യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി വിചാരിച്ചാൽ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈന് നാറ്റോയിൽ പ്രവേശനം നൽകില്ല. ക്രിമിയൻ ഉപദ്വീപ് ഉപേക്ഷിക്കണമെന്നും സെലൻസ്‌കിയോട് ട്രംപ് ആവശ്യപ്പെട്ടു
സെലൻസ്‌കിയുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. 2014ൽ യുക്രൈനിൽ നിന്നും ക്രിമിയ റഷ്യ പിടിച്ചെടുത്തിരുന്നു. ഇതേ ചൊല്ലിയാണ് റഷ്യയും യുക്രൈനും തമ്മിൽ സംഘർഷത്തിന് തുടക്കമായത്
സെലൻസ്‌കിക്ക് വേണമെങ്കിൽ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാം, അല്ലെങ്കിൽ പോരാട്ടം തുടരാം. യുക്രൈൻ നാറ്റോയിൽ ചേരുകയുമില്ല, ചില കാര്യങ്ങൾ ഒരിക്കലും നടക്കുകയുമില്ലെന്നും ട്രംപ് പറഞ്ഞു
The post നാറ്റോയിൽ ഒരിക്കലും പ്രവേശനം നൽകില്ല; സെലൻസ്‌കി വിചാരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ട്രംപ് appeared first on Metro Journal Online.