അയർലൻഡിൽ ഇന്ത്യക്കാരനായ 9 വയസുകാരനെതിരെ വംശീയ ആക്രമണം; തലയ്‌ക്കെറിഞ്ഞ് പരുക്കേൽപ്പിച്ചു

അയർലൻഡിൽ ഇന്ത്യൻ വംശജനായ കുട്ടിക്ക് നേരെ വംശീയ ആക്രമണം. കളിച്ചു കൊണ്ടിരുന്ന ഒമ്പത് വയസുകാരനായ കുട്ടിയെ തലയ്ക്ക് കല്ലെറിഞ്ഞ് പരുക്കേൽപ്പിച്ചു. ആക്രമണം നടത്തിയ 15 വയസുകാരനായ കൗമാരക്കാരനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കോർക്ക് കൗണ്ടിയിൽ വെച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് രാജ്യങ്ങളിലെയും സർക്കാരുകൾ വിഷയം ഗൗരവമായി കാണണമെന്ന് അയർലൻഡ് ഇന്ത്യ കൗൺസിൽ മേധാവി പ്രശാന്ത് ശുക്ല ആവശ്യപ്പെട്ടു.
അടുത്തിടെ ഇന്ത്യൻ വംശജർ അയർലൻഡിൽ വംശീയ ആക്രമണങ്ങൾക്ക് വിധേയമാകുന്നത് തുടരുകയാണ്. ആളൊഴിഞ്ഞ സ്ഥലങ്ങൾ ഒഴിവാക്കാനും ഉയർന്ന ജാഗ്രത പാലിക്കാനും അയർലൻഡിൽ താമസിക്കുന്ന ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടിരുന്നു.
The post അയർലൻഡിൽ ഇന്ത്യക്കാരനായ 9 വയസുകാരനെതിരെ വംശീയ ആക്രമണം; തലയ്‌ക്കെറിഞ്ഞ് പരുക്കേൽപ്പിച്ചു appeared first on Metro Journal Online.