Gulf

സല്‍മാന്‍ രാജകുമാരനും റഷ്യന്‍ വിദേശകാര്യ മന്ത്രിയും ചര്‍ച്ച നടത്തി

റിയാദ്: അല്‍ യമാമ കൊട്ടാരത്തില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവറോവും ചര്‍ച്ച നടത്തി. രാജ്യത്തേക്ക് എത്തിയ റഷ്യന്‍ വിദേശകാര്യ മന്ത്രിയെയും പ്രതിനിധി സംഘത്തെയും സല്‍മാന്‍ രാജകുമാരന്‍ ഹൃദ്യമായി സ്വീകരിച്ചു. വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ രാജ്യം സന്ദര്‍ശിച്ചതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടുന്ന കാര്യങ്ങള്‍ക്കാണ് ഇരുനേതാക്കളും ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കിയത്. ഇതോടൊപ്പം ഇരുകൂട്ടര്‍ക്കും താല്പര്യമുള്ള വൈവിധ്യമാര്‍ന്ന വിഷയങ്ങളും ചര്‍ച്ചാ വിഷയമായി. മേഖലാ വിഷയങ്ങളും രാജ്യാന്തര വിഷയങ്ങളും സംസാരിച്ചതിനൊപ്പം ലോകത്തിന്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാന്‍ ആവശ്യമായ നടപടികളെ കുറിച്ചും സല്‍മാന്‍ രാജകുമാരനും സെര്‍ജി ലവറോവും സംസാരിച്ചു. സൗദി നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുള്ള ബിന്‍ ബദര്‍ രാജകുമാരനും സഹമന്ത്രിമാരും ക്യാബിനറ്റിലെ മറ്റ് അംഗങ്ങളും ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഡോ. മുസൈദ് അല്‍ ഐബാനും പങ്കെടുത്തു.

See also  റാസൽഖൈമയിലെ കുടുംബങ്ങൾ പലചരക്ക് സാധനങ്ങൾക്ക് 9,000 ദിർഹം വരെ ചെലവഴിക്കുന്നു

Related Articles

Back to top button