National

ഗുജറാത്തിൽ ബലാത്സംഗ ശ്രമം ചെറുത്ത ആറ് വയസുകാരിയെ സ്‌കൂൾ പ്രിൻസിപ്പൽ കൊന്ന് കുഴിച്ചുമൂടി

ഗുജറാത്തിൽ ബലാത്സംഗ ശ്രമം ചെറുത്ത ആറ് വയസ്സുകാരിയെ കൊലപ്പെടുത്തി പ്രിൻസിപ്പൽ സ്‌കൂൾ കോമ്പൗണ്ടിൽ കുഴിച്ചുമൂടി. ദാഹോദ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സ്‌കൂളിൽ പോയ ഒന്നാം ക്ലാസുകാരി തിരികെ എത്താത്തിനെ തുടർന്ന് മാതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് ക്രൂര സംഭവം പുറത്തായത്

55കാരനായ ഗോവിന്ദ് നട്ട് സംഭവത്തിൽ അറസ്റ്റിലായി. പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്‌കൂൾ കോമ്പൗണ്ടിൽ കുഴിച്ചുമൂടുകയും ബാഗും ഷൂസും ക്ലാസ് മുറിക്ക് സമീപം ഉപേക്ഷിക്കുകയുമായിരുന്നു. വ്യാഴാഴ്ച സ്‌കൂൾ കോമ്പൗണ്ടിൽ നിന്ന് ആറ് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തതോടെയാണ് കൊലപാതക വിവരം നാടാകെ അറിഞ്ഞത്

എല്ലാ ദിവസവും പ്രിൻസിപ്പലിനൊപ്പമാണ് പെൺകുട്ടി സ്‌കൂളിൽ പോയിരുന്നതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിൽ പ്രിൻസിപ്പൽ കുറ്റം സമ്മതിക്കുകയും ചെയ്തു.

The post ഗുജറാത്തിൽ ബലാത്സംഗ ശ്രമം ചെറുത്ത ആറ് വയസുകാരിയെ സ്‌കൂൾ പ്രിൻസിപ്പൽ കൊന്ന് കുഴിച്ചുമൂടി appeared first on Metro Journal Online.

See also  നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ ഷെല്ലാക്രമണം; പൂഞ്ചിൽ എട്ട് പേർ കൊല്ലപ്പെട്ടു

Related Articles

Back to top button