Kerala

ആലപ്പുഴ ഷനോജ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ

ആലപ്പുഴ ഷനോജ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. 2014 ജൂലൈ നാലിന് മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു കൊലപാതകം. വടിവാൾ ഉപയോഗിച്ച് വെട്ടി, ഇരുമ്പ് കൂടം കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപാതകം നടത്തിയത്.

ക്വട്ടേഷൻ സംഘത്തെ ഒപ്പം കൂട്ടിയാണ് കൊലപാതകം നടത്തിയത്. ഒന്നാം പ്രതി പ്രശാന്തും രണ്ടാം പ്രതി പൊടിയനും അച്ഛനും മകനുമാണ്. ഇവരുടെ അയൽവാസിയായിരുന്നു കൊല്ലപ്പെട്ട ഷനോജ്.

പ്രശാന്ത്, പൊടിയൻ എന്ന പ്രസാദ്, കിരൺ റോഡ്രിഗസ്, അജി ലാൽ, ജോസ് ആന്റണി, അപ്പു, ഫിനിസ്റ്റർ നെറ്റോ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ

See also  സ്‌പെഷ്യൽ പ്ലീഡർ നിയമനത്തിൽ മലക്കം മറിഞ്ഞ് കെ മുരളീധരൻ; പ്രതിരോധത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് വിശദീകരണം

Related Articles

Back to top button