ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയെന്ന് ട്രംപ്

ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയെന്ന് സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയാണ് റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്നതെന്ന് ഡൊണാൾഡ് ട്രംപ് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയത്. അത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല
തീരുവ ഈടാക്കിയത് ഇന്ത്യയുമായി ഭിന്നതയ്ക്ക് ഇടയാക്കിയെന്ന് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താൻ സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യൻ വാണിജ്യമന്ത്രി അടുത്താഴ്ച യുഎസ് സന്ദർശിക്കുമ്പോൾ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് അമേരിക്കൻ അധികൃതർ വ്യക്തമാക്കുന്നത്. ഇന്ത്യ യുഎസിൽ നിന്ന് അകന്നു പോകാതിരിക്കാനുള്ള നടപടികൾക്ക് മുൻഗണന നൽകുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു.