World

ബലൂചിസ്ഥാൻ ലിബറേഷൻ ആർമിക്ക് ഉപരോധമേർപ്പെടുത്താൻ പാക്-ചൈന ശ്രമം; തടഞ്ഞ് അമേരിക്ക

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി, മജീദ് ബ്രിഗേഡ് എന്നീ സംഘടനകൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള പാക്കിസ്ഥാന്റെയും ചൈനയുടെയും സംയുക്ത ശ്രമത്തിന് ഐക്യരാഷ്ട്രസഭയിൽ തടയിട്ട് അമേരിക്ക. യുഎസ്എ, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഉപരോധ നടപടിക്കെതിരെ രംഗത്തുവന്നത്. ഈ സംഘടനകളെ വിദേശ ഭീകര സംഘടനകളായി അമേരിക്ക കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു

എന്നാൽ ഈ സംഘടനകൾക്ക് അൽ ഖ്വയ്ദയുമായോ ഇസ്ലാമിക് സ്‌റ്റേറ്റുമായോ ബന്ധിപ്പിക്കാൻ മതിയായ തെളിവുകളില്ലെന്ന് യുഎസും യുകെയും ഫ്രാൻസും ചൂണ്ടിക്കാട്ടി. യുഎൻ 1267 പ്രകാരമാണ് സംഘടനകൾക്ക് ഉപരോധം ഏർപ്പെടുത്താൻ പാക്-ചൈന സംയുക്ത നീക്കമുണ്ടായത്

അൽ ഖ്വയ്ദ, ഐഎസ് എന്നീ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും യാത്രാ വിലക്ക്, ആസ്തി മരവിപ്പിക്കൽ, ആയുധ ഉപരോധം എന്നിവ ഏർപ്പെടുത്തുന്ന യുഎൻ സുരക്ഷാസമിതിയുടെ പ്രമേയമാണ് യുഎൻ 1267 എന്നറിയപ്പെടുന്നത്

See also  ട്രംപിന് ഒത്ത എതിരാളി; കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാർക്ക് കാർനി തെരഞ്ഞെടുക്കപ്പെട്ടു

Related Articles

Back to top button