Sports

ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടന്നേക്കും; പിസിബി തീരുമാനം വരും മണിക്കൂറുകളിൽ അറിയാം

ടി20 ലോകകപ്പിൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ട അനിശ്ചിത്വങ്ങൾക്ക് വരും മണിക്കൂറുകളിൽ പരിഹാരമാകുമെന്ന് റിപ്പോർട്ട്. ഇന്ത്യയുമായുള്ള മത്സരം ഉപേക്ഷിക്കുമെന്ന പാക്കിസ്ഥാന്റെ നിലപാടിൽ വ്യക്തത തേടി ഐസിസി പ്രതിനിധികൾ ലഹോറിലെത്തി പാക് ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്തി. ഒത്തുതീർപ്പ് ഉടനുണ്ടാകുമെന്നാണ് വിവരം

ടി20 ലോകകപ്പിലെ പങ്കാളിത്ത ഫീസ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനും നൽകണമെന്ന ആവശ്യം പിസിബി ഐസിസിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. ഭാവിയിൽ ഒരു ഐസിസി ടൂർണമെന്റ് ബംഗ്ലാദേശിനും അനുവദിക്കണമെന്നും ആവശ്യത്തിലുണ്ട്. പിസിബി ചെയർമാൻ ഇന്ന് പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം അന്തിമ തീരുമാനം പറയും

ഐസിസി വരുമാന വിഹിതത്തിൽ വർധനവ് വരുത്തണമെന്നാണ് പാക്കിസ്ഥാന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. നിലവിൽ ഐസിസിയുടെ വാർഷിക വരുമാനത്തിൽ നിന്ന് 34.5 ദശലക്ഷം ഡോളറാണ് പാക്കിസ്ഥാന് ലഭിക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവർക്ക് പിന്നിൽ നാലാം സ്ഥാനത്താണ് പാക്കിസ്ഥാൻ.

See also  ഇന്ത്യക്കും ബാറ്റിംഗ് തകർച്ച, നാല് വിക്കറ്റുകൾ വീണു; ലഞ്ചിന് പിരിയുമ്പോൾ 4/138

Related Articles

Back to top button