World

2024ലെ ബുക്കർ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിക്ക്

2024ലെ ബുക്കർ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ‘ഓർബിറ്റൽ’ എന്ന നോവലിനാണ് സമ്മാനം. ബുക്കർ പ്രൈസ് ജേതാവിന് 50,000 പൗണ്ടാണ് സമ്മാനത്തുക. ലണ്ടനിലെ ഓൾഡ് ബില്ലിംഗ്ഗേറ്റിൽ നടക്കുന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിച്ചത്.

ജേതാവിന് 50,000 പൗണ്ടിനൊപ്പം ആഗോള അംഗീകാരവും വിൽപ്പനയിൽ ഗണ്യമായ ഉയർച്ചയും ലഭിക്കും. കലാകാരനും എഴുത്തുകാരനുമായ എഡ്മണ്ട് ഡി വാൾ ആയിരുന്നു പുരസ്‌കാര നിർണയ സമിതിയുടെ അധ്യക്ഷൻ.

ജഡ്ജിംഗ് പാനലിൽ നോവലിസ്റ്റ് സാറാ കോളിൻസ്, ഗാർഡിയന്റെ ഫിക്ഷൻ എഡിറ്റർ, ലോകപ്രശസ്ത എഴുത്തുകാരനും പ്രൊഫസറുമായ ജസ്റ്റിൻ ജോർദാൻ, യിയുൻ ലി, സംഗീതജ്ഞനും സംഗീതസംവിധായകനും നിർമ്മാതാവുമായ നിതിൻ സാഹ്നി എന്നിവരും അംഗങ്ങളായിരുന്നു.

 

The post 2024ലെ ബുക്കർ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിക്ക് appeared first on Metro Journal Online.

See also  80 വയസ്സുള്ള പലസ്തീൻ വൃദ്ധനെ കൊലപ്പെടുത്തുന്നതിന് മുമ്പ് മനുഷ്യകവചമായി ഉപയോഗിച്ചു; ഇസ്രായേൽ സൈനത്തിന്റെ ക്രൂരതകൾ പുറത്ത് വിട്ട് ഇസ്രായേൽ മീഡിയ

Related Articles

Back to top button