World

പാക് അധീന കാശ്മീരിൽ മൂന്നാം ദിവസവും സംഘർഷം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി

പാക് അധീന കാശ്മീരിൽ മൂന്നാം ദിവസവും സംഘർഷം തുടരുന്നു. പാക് സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ 12 സാധാരണക്കാരും മൂന്ന് പോലീസുകാരും കൊല്ലപ്പെട്ടു. 200ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്

ധീർകോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളിൽ അഞ്ച് പേർ വീതവും ദാദ്യാലിൽ മൂന്ന് പേരുമാണ് വെടിവെപ്പിൽ മരിച്ചത്. സൈന്യം കണ്ണീർവാതകവും പ്രതിഷേധക്കാർക്ക് നേരെ പ്രയോഗിച്ചു. സംഘർഷം തടയുന്നതിനായി ഇസ്ലാമാബാദിൽ നിന്നും പഞ്ചാബിൽ നിന്നും കൂടുതൽ സുരക്ഷാ സേന പ്രദേശത്തേക്ക് എത്തുകയാണ്

സംഘർഷത്തിന് പിന്നാലെ പാക് അധീന കാശ്മീരിൽ മൊബൈൽ, ഇന്റർനെറ്റ്, ലാൻഡ് ലൈൻ തുടങ്ങിയ സേവനങ്ങൾ നിരോധിച്ചു. കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
 

See also  ഭാര്യമാരെ ബ്രിട്ടീഷുകാര്‍ ചന്തയില്‍ വിറ്റിരുന്ന ഒരു കാലമുണ്ടായിരുന്നു; 1780നും 1850നും ഇടയില്‍ മാത്രം വിറ്റത് മുന്നൂറോളം ഭാര്യമാരെ

Related Articles

Back to top button