Movies

പൃഥ്വിരാജ് ഹിന്ദുവിരുദ്ധ നിലപാടിന് സിനിമ ഉപയോഗിച്ചു; എമ്പുരാനെതിരെ ആർഎസ്എസ് മുഖപത്രം

പൃഥ്വിരാജിനും മോഹൻലാലിനുമെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. എമ്പുരാൻ രാഷ്ട്രീയ അജണ്ടയുള്ള സിനിമയാണെന്നും പൃഥ്വിരാജ് ഹിന്ദുവിരുദ്ധ നിലപാടിന് സിനിമ ഉപയോഗിച്ചെന്നും മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നു. മോഹൻലാൽ സ്വന്തം ആരാധകരെ വഞ്ചിച്ചെന്നും ലേഖനത്തിലുണ്ട്

സിനിമ ഇന്ത്യാ വിരുദ്ധ അജണ്ടയാണ്. ഹിന്ദുക്കളെ നരഭോജികളായി ചിത്രീകരിക്കുന്നുവെന്നും ഓർഗനൈസറിലെ ലേഖനത്തിൽ പറയുന്നു. കേരളത്തിലെ ബിജെപി നേതൃത്വം സിനിമയോടുള്ള നിലപാട് മയപ്പെടുത്തുമ്പോഴാണ് ആർഎസ്എസ് ശക്തമായ വിമർശനവുമായി രംഗത്തുവന്നത്

അതേസമയം എമ്പുരാൻ 48 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബ്ബിലെത്തിയതായാണ് വിവരം. പ്രമുഖ ട്രേഡ് അനലിസ്റ്റ് സാക്‌നിൽക്ക് കളക്ഷൻ കണക്കുകൾ പുരത്തുവിട്ടു.

See also  'പ്രഥമ്യ ദൃഷ്ട്യാ കുറ്റക്കാര്‍' കുതിപ്പ് തുടരുന്നു; കരിയറിലെ ആദ്യ 50 കോടിയുമായി പാർവതി തിരുവോത്ത്

Related Articles

Back to top button