World

പെരിഫറൽ ഇമ്മ്യൂൺ ടോളറൻസിനെ കുറിച്ചുള്ള ഗവേഷണം; വൈദ്യശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്

2025ലെ വൈദ്യശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്. മെരി ഇബ്രൻകോവ്, ഫ്രെഡ് റാംസ്ഡൽ, ഷിമോൺ സാകാഗുച്ചി എന്നിവർക്കാണ് പുരസ്‌കാരം. പെരിഫറൽ ഇമ്മ്യൂൺ ടോളറൻസിനെ കുറിച്ചുള്ള ഗവേഷണത്തിനാണ് നൊബേൽ. 

സിയാറ്റിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ് മേരി ഇബ്രൺകോവ്. ഫ്രെഡ് റാംസ്ഡൽ സാൻ ഫ്രാൻസിസ്‌കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്‌സ് സ്ഥാപകനും ഷിമോൺ സാകാഗുച്ചി ജപ്പാനിലെ ഒസാക സർവകലാശാല ഗവേഷകനുമാണ്.

സർട്ടിഫിക്കറ്റ്, സ്വർണമെഡൽ 13.31 കോടി രൂപയുടെ ചെക്ക് എന്നിവയാണ് പുരസ്‌കാര ജേതാക്കൾക്ക് ലഭിക്കുക. വാലൻബെർഗ്‌സലേനിലുള്ള കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലാണ് പ്രഖ്യാപനം നടന്നത്. നാളെ ഫിസിക്‌സിനും മറ്റന്നാൾ കെമിസ്ട്രിക്കുമുള്ള നൊബേൽ പ്രഖ്യാപിക്കും. ഒക്ടോബർ 10നാണ് സമാധാനത്തിനുള്ള നൊബേൽ പ്രഖ്യാപനം.
 

See also  അഫ്ഗാനിസ്ഥാനിൽ കനത്ത നാശം വിതച്ച് ഭൂകമ്പം; 250ലേറെ പേർ മരിച്ചു; 530 പേർക്ക് പരുക്ക്

Related Articles

Back to top button