World

പാക്കിസ്ഥാനിൽ വിവിധയിടങ്ങളിൽ ഭീകരാക്രമണം; 20 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 23 പേർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ജില്ലകളിൽ നടന്ന ഭീകരാക്രമണങ്ങളിൽ 20 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 23 പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ വിവിധ ജില്ലകളിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു

ദേര ഇസ്മായിൽ ജില്ലയിലെ പോലീസ് ട്രെയിനിംഗ് സ്‌കൂളിന് നേരെയടക്കമാണ് ആക്രമണം നടന്നത്. പോലീസ് ട്രെയിനിംഗ് സ്‌കൂളിന് നേർക്ക് നടന്ന ആക്രമണത്തിൽ ഏഴ് പോലീസുകാർ കൊല്ലപ്പെട്ടു. 13 പോലീസുകാർക്ക് പരുക്കേറ്റു. ആറ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു

സ്‌ഫോടക വസ്തുക്കൾ നിറച്ച ട്രക്കുമായി എത്തിയ ഭീകരർ പ്രധാന ഗേറ്റും ഇടിച്ച് തകർത്ത് അകത്ത് കടക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടൽ അഞ്ച് മണിക്കൂറോളം നേരം നീണ്ടുനിന്നു. ഖൈബർ ജില്ല അതിർത്തിയിലുണ്ടായ ഭീകരാക്രമണത്തിൽ 11 അർധ സൈനികർ കൊല്ലപ്പെട്ടു. ബജൗർ ജില്ലയിലെ സംഘർഷത്തിൽ മൂന്ന് സാധാരണക്കാരടക്കം 5 പേരും കൊല്ലപ്പെട്ടു.
 

See also  വ്യക്തിത്വ രാഷ്ട്രീയത്തെച്ചൊല്ലി ഇന്റർനെറ്റിൽ ചർച്ചകൾ ചൂടുപിടിക്കുന്നു

Related Articles

Back to top button