World

അമേരിക്കയിലെ സൗത്ത് കരോലീനയിൽ ബാറിൽ വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ സൗത്ത് കരോലിന ദ്വീപ് നഗരത്തിലെ ബാർ റസ്റ്റോറന്റിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. കുറഞ്ഞത് 20 പേർക്ക് പരുക്കേറ്റതായി ബ്യൂഫോർട്ട് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. 

അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച പുലർച്ചെ ഒരു മണിക്ക് മുമ്പാണ് സെന്റ് ഹെലേന ദ്വീപിലെ വില്ലീസ് ബാർ ആൻഡ് ഗ്രില്ലിൽ വെടിവെപ്പ് നടന്നത്. പിന്നാലെ പോലീസ് സ്ഥലത്തെത്തി. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. 

മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിക്കുന്നതുവരെ ഇവരുടെ പേരുകൾ പുറത്തുവിടാനാകില്ലെന്ന് അധികൃതർ അറിയിച്ചു. വെടിവെപ്പ് നടക്കുമ്പോൾ നൂറുകണക്കിനാളുകൾ ബാറിലുണ്ടായിരുന്നു.
 

See also  ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കും, പലസ്തീൻകാർ ഒഴിഞ്ഞുപോകണം: ഡൊണാൾഡ് ട്രംപ്

Related Articles

Back to top button