Kerala

കോഴിക്കോട് പുനരധിവാസ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

കോഴിക്കോടുള്ള പുനരധിവാസ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് എന്ന പുനരധിവാസ കേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായത്. 

11, 12,13 വയസ് പ്രായമുള്ള പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്.  കുട്ടികൾ രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. എന്നാൽ മൂവരും സ്‌കൂളിലെത്തിയിട്ടില്ല.

രണ്ട് കുട്ടികൾ നടക്കാവ് ഗേൾസ് സ്‌കൂളിലും ഒരാൾ ചാലപ്പുറം സ്‌കൂളിലുമാണ് പഠിക്കുന്നത്. സംഭവത്തിൽ കസബ പോലീസ് അന്വേഷണം ആരംഭിച്ചു.
 

See also  എഡിഎം കൈക്കൂലി വാങ്ങിയെന്നും ഇല്ലെന്നും രണ്ട് അഭിപ്രായം; സത്യാവസ്ഥ അറിയണമെന്ന് എംവി ജയരാജൻ

Related Articles

Back to top button