World
യുഎസ് നേവിയുടെ ഹെലികോപ്റ്ററും യുദ്ധ വിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നുവീണു

നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നുവീണു. ആളപായമില്ലെന്നാണ് വിവരം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെയാണ് അപകടം. വ്യത്യസ്ത സമയങ്ങളിലായാണ് ഹെലികോപ്റ്ററും യുദ്ധവിമാനവും തകർന്നുവീണത്
വിമാനവാഹിനി കപ്പലായ യുഎസ്എസ് നിമിറ്റ്‌സിൽ നിന്ന് നിരീക്ഷണ പറക്കൽ നടത്തുമ്പോഴാണ് എംഎച്ച് 60 ഹെലികോപ്റ്റർ കടലിൽ വീണത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. ഈ അപകടത്തിന് 30 മിനിറ്റ് ശേഷമാണ് ബോയിംഗ് എഫ്എ-18 എഫ് സൂപ്പർ ഹോണറ്റ് വിമാനം തകർന്നുവീണത്. ലൈപറ്റുമാരെ രക്ഷപ്പെടുത്തി
തകർന്നുവീഴാനുള്ള കാരണങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി യുഎസ് നാവികസേന അറിയിച്ചു. ഏകദേശം 528 കോടി വിലയുള്ള വിമാനമാണ് എഫ്എ-18 എഫ്. യുഎസ് സേനയിലെ പഴക്കമുള്ള വിമാന വാഹിനിയാണ് നിമിറ്റ്‌സ്



