Kerala

കോൺഗ്രസിനെ വെല്ലുവിളിച്ച് മത്സരിച്ച എ വി ഗോപിനാഥ് പെരിങ്ങോട്ടുകുറിശ്ശിയിൽ തോറ്റു

പാലക്കാട് കോൺഗ്രസിനെ വെല്ലുവിളിച്ച് തദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ മുൻ എം എൽ എയും ഡി സി സി പ്രസിഡന്റുമായിരുന്ന എ വി ഗോപിനാഥിന് ഞെട്ടിക്കുന്ന തോൽവി. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലാണ് ഗോപിനാഥ് കോൺഗ്രസ് സ്ഥാനാർഥിയോട് തോറ്റത്. സ്വതന്ത്രജനാധിപത്യ മുന്നണിയെന്ന പേരിലായിരുന്നു ഗോപിനാഥടക്കം ഏഴ് സ്ഥാനാർഥികൾ മത്സരിക്കാനിറങ്ങിയത്. 

എൽ ഡി എഫുമായി തെരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയ ഗോപിനാഥ് പഞ്ചായത്ത് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച ഗോപിനാഥ് 1991 ൽ ആലത്തൂരിൽ നിന്നും നിയമസഭയിലെത്തിയിരുന്നു. 2021 ൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് കോൺഗ്രസുമായി അകന്നത്.

മുഖ്യമന്ത്രി പിണറായി വിജയനുമായും മുൻ മന്ത്രിയും സി പി ഐ എം നേതാവുമായി എ കെ ബാലനുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ഗോപിനാഥ് പിന്നീട് കോൺഗ്രസിൽ നിന്നും പുറത്തായി. ഗോപിനാഥിനൊപ്പം മത്സരിച്ച കോൺഗ്രസിന്റെ ഏഴ് വിമതൻമാരും പരാജയപ്പെട്ടു

See also  എഡിഎമ്മിന്റെ മരണം: അന്വേഷണം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന്

Related Articles

Back to top button