World
അഫ്ഗാൻ ഭൂചലനത്തിൽ മരണസംഖ്യ 10 ആയി; 200ലേറെ പേർക്ക് പരുക്ക്, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ 10 മരണം. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മസർ ഇ ഷരീഷ് പ്രദേശത്ത് നാശം വിതച്ചത്. പ്രദേശത്ത് വൻ നാശനഷ്ടമുണ്ടായെന്നാണ് വിവരം. 260ലേറെ പേർക്ക് ഭൂചലനത്തിൽ പരുക്കേറ്റു.
5,23,000 പേർ താമസിക്കുന്ന മസർ സിറ്റിയിലും പരിസരത്തുമാണ് ഭൂചലനമുണ്ടായത്. ബാൽഖ്, സമൻഗൻ പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും വൻ നാശനഷ്ടമുണ്ടായതായി അഫ്ഗാൻ താലിബാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർകത്തനം പുരോഗമിക്കുകയാണെന്നും താലിബാൻ അറിയിച്ചു.
പരുക്കേറ്റവർക്ക് ചികിത്സയും മരുന്നും ഭക്ഷണവും ഉൾപ്പെടെ എത്തിച്ചുവരുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഭൂചലനത്തിൽ യുഎസ്ജിഎസ് ഓറഞ്ച് അലേർട്ട് നൽകിയിരിക്കുകയാണ്. രാജ്യത്തെ നിരവധി കെട്ടിടങ്ങൾ തകർന്നു.


