ന്യൂയോർക്ക് ക്യൂബയായി മാറും, ന്യൂയോർക്കുകാർ പലായനം ചെയ്യേണ്ടി വരുമെന്ന് ട്രംപ്

ന്യൂയോർക്ക് മേയറായി സോഷ്യലിസ്റ്റായ സൊഹ്‌റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കടുത്ത നിരാശ പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കക്ക് അതിന്റെ പരമാധികാരത്തിൽ അൽപം നഷ്ടം സംഭവിച്ചതായി ട്രംപ് പറഞ്ഞു. മംദാനിയുടെ വിജയം ന്യൂയോർക്കിനെ കമ്മ്യൂണിസ്റ്റ് ക്യൂബയോ അല്ലെങ്കിൽ സോഷ്യലിസ്റ്റ് വെനസ്വേലയോ ആക്കി മാറ്റും. ന്യൂയോർക്ക് നിവാസികളെ ഫ്‌ളോറിഡയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാക്കുമെന്നും ട്രംപ് പറഞ്ഞു
2024 നവംബർ അഞ്ചാം തീയതി അമേരിക്കയിലെ ജനങ്ങൾ ഞങ്ങളുടെ സർക്കാരിനെ ഉത്തരവാദിത്തം ഏൽപ്പിച്ചു. ഞങ്ങൾ നമ്മുടെ പരമാധികാരത്തെ പുനഃസ്ഥാപിച്ചു. കഴിഞ്ഞ രാത്രി, ന്യൂയോർക്കിൽ നമുക്ക് നമ്മുടെ പരമാധികാരത്തിൽ അൽപ്പം നഷ്ടമുണ്ടായി. പക്ഷേ കുഴപ്പമില്ല, അക്കാര്യം നമ്മൾ ശ്രദ്ധിക്കുമെന്നും ട്രംപ് പറഞ്ഞു
രാജ്യത്തെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി അവർ ഒരു കമ്മ്യൂണിസ്റ്റുകാരനെ പ്രതിഷ്ഠിച്ചിരിക്കുന്നു. പലവർഷങ്ങളായി ഞാൻ മുന്നറിയിപ്പ് നൽകുന്നതാണ്. മംദാനിയുടെ ഭരണത്തിൻകീഴിൽ ന്യൂയോർക്ക് കമ്മ്യൂണിസ്റ്റായി മാറുമ്പോൾ ന്യൂയോർക്കുകാർ ഫ്‌ളോറിഡയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാകുമെന്നും ട്രംപ് പറഞ്ഞു



