World

എന്ത് ഭ്രാന്താണിത്, ഇന്ത്യയിൽ വോട്ടിനായി എന്റെ ചിത്രം ഉപയോഗിക്കുന്നു: ബ്രസീലിയൻ മോഡൽ ലാരിസ

ഹരിയാന തെരഞ്ഞെടുപ്പിൽ തന്റെ ചിത്രം ദുരുപയോഗം ചെയ്തതിനെതിരെ ബ്രസീലിയൻ മോഡൽ ലാരിസ ബൊണേസി. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പോർച്ചുഗീസ് ഭാഷയിലാണ് ലാരിസയുടെ പ്രതികരണം. ഇന്ത്യയിൽ വോട്ടിനായി അവർ തന്റെ ചിത്രം ഉപയോഗിച്ചെന്നും ഇത് ഭീകരമാണെന്നും ലാരിസ പറഞ്ഞു

ഇന്ത്യയിൽ വോട്ടിനായി എന്റെ ചിത്രം അവർ ഉപയോഗിക്കുന്നു. അതെന്റെ പഴയ ഫോട്ടോയാണ്. അവർ പരസ്പരം പോരടിക്കാൻ എന്നെ ഇന്ത്യക്കാരിയായി ചിത്രീകരിക്കുന്നു. എന്ത് ഭ്രാന്താണിത്. ഇന്ത്യൻ രാഷ്ട്രീയവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്

ഞാനൊരിക്കലും ഇന്ത്യയിൽ പോയിട്ടില്ല. ഇപ്പോൾ മോഡൽ അല്ല, ബ്രസീലിയൻ ഡിജിറ്റൽ ഇൻഫ്‌ളുവൻസാണ്. ഇന്ത്യക്കാരെ ഞാൻ സ്‌നേഹിക്കുന്നു എന്നും ലാരിസ വീഡിയോയിൽ പറഞ്ഞു.
 

See also  ഇന്ത്യക്കാർക്ക് യുഎസ് വിസ ലഭിക്കാൻ ഇനി കൂടുതൽ കാത്തിരിക്കണം; നിയമങ്ങൾ കടുപ്പിച്ച് അമേരിക്ക

Related Articles

Back to top button