World

മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്ക് വധശിക്ഷ

ബംഗ്ലാദേശ് കലാപ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്ക് വധശിക്ഷ. ദി ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ ഓഫ് ബംഗ്ലാദേശാണ് ശിക്ഷ വിധിച്ചത്.  മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ഷെയ്ക്ക് ഹസീന ചെയ്തതായി കോടതി വിധിച്ചു. വിദ്യാർഥികൾക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായി പരുക്കേൽപ്പിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചു. പ്രതിഷേധക്കാർക്ക് എതിരെ മാരക ആയുധങ്ങൾ ഉപയോഗിച്ചെന്നും കോടതി പറഞ്ഞു

ധാക്കയിലെ പ്രത്യേക ട്രിബ്യൂണലാണ് ഇന്ന് വിധി പറഞ്ഞത്. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പൊലീസ് ഐജി ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരുടെ ശിക്ഷാവിധിയും ഇന്ന് അറിയാം. കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്.

കഴിഞ്ഞ വർഷം ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് ഷെയ്ക്ക് ഹസീനയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഷെയ്ക്ക് ഹസീന ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്.

See also  മിഡിൽ ഈസ്റ്റിൽ വ്യാപക ഏറ്റുമുട്ടലിന് സാധ്യത; മുന്നറിയിപ്പുമായി ട്രംപ്

Related Articles

Back to top button