National

സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവർക്ക് പാരിതോഷികം

മോഷ്ടാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നടൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം. ഒരു സ്ഥാപനമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ആറോളം കുത്തേറ്റ് ചോരയൊലിപ്പിച്ച് നിന്ന സെയ്ഫിനെ മകൻ ഇബ്രാഹിം അലി ഖാനാണ് ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചത്

അപകടം നടന്ന സമയത്ത് വീട്ടിൽ ഡ്രൈവർമാർ ആരും ഇല്ലാതിരുന്നതിനാലും സമയം ഒട്ടും കളയാൻ ഇല്ലാത്തതിനാലുമാണ് ആ സമയം അതുവഴി വന്ന ഓട്ടോറിക്ഷയിൽ കയറ്റി സെയ്ഫിനെ രണ്ട് കിലോമീറ്റർ അകലെയുള്ള ലീലാവതി ആശുപത്രിയിൽ എത്തിച്ചത്

ഒരു സ്ഥാപനം 11,000 രൂപയാണ് ഭജൻ സിംഗ് റാണ എന്ന ഓട്ടോ ഡ്രൈവർക്ക് പാരിതോഷികമായി പ്രഖ്യാപിച്ചത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഭജൻ സിംഗിനെ മൊഴിയെടുക്കാൻ പോലീസ് വിളിപ്പിച്ചിരുന്നു. കരീനയോ മറ്റാരെങ്കിലുമോ തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും ഭജൻ സിംഗ് പറഞ്ഞു.

See also  സമരം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ നടപടിയുമായി ഗുജറാത്ത് സർക്കാർ; 2000 പേരെ പിരിച്ചുവിട്ടു

Related Articles

Back to top button