World

പാക്കിസ്ഥാനിലെ പെഷാവറിൽ അർധ സൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേറാക്രമണം

പാക്കിസ്ഥാനിലെ പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേറാക്രമണം. അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാന്റെ അർധസൈനിക വിഭാഗമായ എഫ് സിയുടെ ആസ്ഥാനത്താണ് ആക്രമണം.

 പിന്നാലെ സുരക്ഷാ സേന പ്രദേശം വളഞ്ഞിട്ടുണ്ട്. സ്ഥലത്ത് നിന്ന് പലവട്ടം സ്‌ഫോടനശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. ആളപായമുണ്ടോ എന്ന കാര്യം പുറത്തുവന്നിട്ടില്ല. 

ഈ വർഷം ആദ്യം ക്വറ്റയിലെ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തും കാർ ബോംബ് സ്‌ഫോടനം നടന്നിരുന്നു. അന്ന് പത്ത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
 

See also  ഇസ്രായേലിൽ അതീവ ജാഗ്രത: ഇറാൻ തിരിച്ചടി ഭയന്ന് ജനങ്ങളോട് ഷെൽട്ടറുകളിൽ തുടരാൻ നിർദ്ദേശം

Related Articles

Back to top button