World
രണ്ട് സൈനികർക്ക് ഗുരുതര പരുക്ക്, അക്രമി പിടിയിൽ

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെപ്പിൽ രണ്ട് സൈനികർക്ക് പരുക്ക്. നാഷണൽ ഗാർഡ്‌സ് അംഗങ്ങൾക്കാണ് പരുക്കേറ്റത്. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെപ്പിനെ തുടർന്ന് വൈറ്റ് ഹൗസ് അടയ്ക്കുകയും പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തു
അക്രമി നേരയെത്തി വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ സൈനികരിൽ ഒരാൾ വനിതയാണ്. വെസ്റ്റ് വിർജീനിയ സ്വദേശികളാണ് ഇരുവരും. അക്രമിയെ കസ്റ്റഡിയിലെടുത്തതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു.
2019ൽ അമേരിക്കയിലെത്തിയ അഫ്ഗാൻ പൗരനാണ് ആക്രമണം നടത്തിയതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൈറ്റ് ഹൗസിന് സമീപത്തെ മെട്രോ സ്‌റ്റേഷന് മുന്നിൽ വെച്ചായിരുന്നു വെടിവെപ്പ്. 15 തവണയാണ് അക്രമി വെടിയുതിർത്തത്.



