World

ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയത്തിലെ തീപിടിത്തം: മരണസംഖ്യ 44 ആയി ഉയർന്നു

ഹോങ്കോങ്ങിലെ തായ്‌പോ ജില്ലയിലെ പാർപ്പിട സമുച്ചയങ്ങളിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി ഉയർന്നു. പരുക്കേറ്റ 45 പേരുടെ നില ഗുരുതരമാണ്. നിരവധി പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങി. 279 പേരെ കാണാതായെന്നാണ് റിപ്പോർട്ട്. 

വാങ് ഫുക് കോർട്ട് ഹൗസിംഗ് കോംപ്ലക്‌സിലെ 32 നില കെട്ടിടത്തിലെ ഏഴ് ബ്ലോക്കുകളിലാണ് തീപടർന്നത്. മുള കൊണ്ടുള്ള മേൽത്തട്ടിയിൽ തീപിടിച്ചാണ് അപകടം. 8 ടവറുകളിലായി 2000 പേർ താമസിക്കുന്ന പാർപ്പിട സമുച്ചയമാണിത്. 

പ്രാദേശിക സമയം വൈകിട്ട് 6.20ഓടെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ അഗ്നിരക്ഷാസേനാംഗവും ഉൾപ്പെടുന്നു. മുപ്പത് വർഷത്തിനിടയിലെ ഹോങ്കോങ്ങിലെ ഏറ്റവും വലിയ തീപിടിത്തമാണിത്.
 

See also  കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

Related Articles

Back to top button