Kerala

റെക്കോർഡുകൾ തിരുത്തി മുന്നേറി സ്വർണവില; ഇന്നും വില വർധനവ്

സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് ഇന്ന് 80 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,880 രൂപയായി. സംസ്ഥാനത്ത് ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന വിലയാണ് ഇത്. ഗ്രാമിന് 10 രൂപ വർധിച്ച് 7110 രൂപയായി

പശ്ചിമേഷ്യയിൽ സംഘർഷം കനത്തത് ഇന്ധനമാക്കിയാണ് സ്വർണക്കുതിപ്പ്. രാജ്യാന്തര സ്വർണവില കഴിഞ്ഞ ആഴ്ച നേരിയ തോതിൽ കുറഞ്ഞിരുന്നു. കേരളത്തിൽ റെക്കോഡ് കടന്ന് വില കുതിച്ചതോടെ വിൽപനയിൽ പോയ വാരം വലിയ കുറവുണ്ടായിട്ടുണ്ട്.

ഡിമാൻഡ് വലിയ തോതിൽ താഴ്‌ന്നെന്ന് വ്യാപാരികളും പറയുന്നു. നവംബറിൽ അമേരിക്ക വീണ്ടും പലിശ കുറച്ചേക്കുമെന്ന സൂചനകളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവ് വരാത്തതും വിലക്കയറ്റത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.

 

The post റെക്കോർഡുകൾ തിരുത്തി മുന്നേറി സ്വർണവില; ഇന്നും വില വർധനവ് appeared first on Metro Journal Online.

See also  ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവത്കരിക്കുന്നത് സ്വാതന്ത്ര്യ സമരത്തെ അപമാനിക്കൽ: മുഖ്യമന്ത്രി

Related Articles

Back to top button