World

അഫ്ഗാൻ പൗരൻമാരുടെ ഇമിഗ്രേഷൻ അപേക്ഷകൾ യുഎസ് നിർത്തിവെച്ചു

വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെപ്പിൽ അഫ്ഗാൻ പൗരൻ പിടിയിലായതിന് പിന്നാലെ അഫ്ഗാൻ പൗരൻമാരുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷൻ അപേക്ഷകളുടെയും പ്രൊസസിംഗ് അനിശ്ചിതകാലത്തേക്ക് അമേരിക്ക നിർത്തിവെച്ചു. സുരക്ഷാ, പരിശോധന നടപടിക്രമങ്ങൾ പുനഃപരിശോധിക്കുന്നതുവരെ അഫ്ഗാൻ പൗരൻമാരുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷൻ അപേക്ഷകളും അനിശ്ചിതകാലത്തേക്ക് ഉടനടി നിർത്തിവെക്കുന്നതായി ഇമിഗ്രേഷൻ സർവീസ് അറിയിച്ചു

രാജ്യത്തിന്റെയും അമേരിക്കൻ ജനതയുടെയും സംരക്ഷണവും സുരക്ഷയുമാണ് ഏക ലക്ഷ്യവും ദൗത്യവുമെന്ന് ഇമിഗ്രേഷൻ സർവീസ് എക്‌സിൽ കുറിച്ചു. വൈറ്റ് ഹൗസിൽ നിന്ന് ഏതാനും ബ്ലോക്കുകൾ മാത്രം അകലെ വെച്ച് നടന്ന ആക്രമണം നടത്തിയത് 29കാരനായ റഹ്മാനുല്ല ലഖൻവാൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് 

ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് ഓപറേഷൻ അലൈസ് വെൽക്കം പദ്ധതിപ്രകാരം 2021 സെപ്റ്റംബർ 8നാണ് ലഖൻവാൾ അമേരിക്കയിൽ എത്തിയത്. ആക്രമണത്തെ ട്രംപ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. അഫ്ഗാനിസ്ഥാൻ ഭൂമിയിലെ നരകമാണെന്ന് ട്രംപ് പറഞ്ഞു. വെടിവെപ്പിൽ രണ്ട് യുഎസ് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
 

See also  ചന്ദ്രയാൻ-5 ലൂപെക്സ് ദൗത്യം: ഐഎസ്ആർഒ-ജാക്സ സഹകരണത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

Related Articles

Back to top button