World
വധശിക്ഷക്ക് പിന്നാലെ തടവുശിക്ഷയും; മൂന്ന് അഴിമതി കേസുകളിലായി ഷെയ്ക്ക് ഹസീനക്ക് 21 വർഷം തടവ്

ബംഗ്ലാദേശിലെ രാജ്യാന്തര ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ മൂന്ന് വ്യത്യസ്ത അഴിമതി കേസുകളിൽ കൂടി മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്ക് തടവുശിക്ഷ. രാജുക് ന്യൂ ടൗൺ പ്രൊജക്ടിന് കീഴിൽ പ്ലോട്ടുകൾ അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി.
ഈ കേസുകളിൽ 21 വർഷത്തേക്കാണ് ഷെയ്ക്ക് ഹസീനയെ ശിക്ഷിച്ചത്. ഹസീനയുടെ മകൻ സജീബ് വാസിദ് ജോയിക്ക് അഞ്ച് വർഷം തടവും 1,00,000 ടാക്ക പിഴയും വിധിച്ചു. മകൾ സൈ വാസിദ് പുതുലിനും അഞ്ച് വർഷത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്.
്ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷൻ ഹസീനക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ ആറ് കേസുകൾ ഫയൽ ചെയ്തിരുന്നു. ശേഷിക്കുന്ന മൂന്ന് കേസുകളിൽ ഡിസംബർ ഒന്നിന് വിധി പറയും.



