റാവൽപിണ്ടിയിൽ ഇമ്രാൻ അനുകൂലികളുടെ പ്രതിഷേധം; കർഫ്യു പ്രഖ്യാപിച്ചു, കൂടിച്ചേരലുകൾ പാടില്ല

റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പട്ടെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ നഗരത്തിൽ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചു. റാവൽപിണ്ടിയിൽ പൊതുചടങ്ങുകളും റാലികളും കൂടിച്ചേരലുകളും നിരോധിച്ചു. ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം
ഇമ്രാൻ ഖാനെ ജയിലിൽ കാണാൻ അനുവദിക്കണമെന്നും നിലവിലെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പിടിഐ പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ഇമ്രാൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടെന്നും മൃതദേഹം മാറ്റിയെന്നും സമൂഹമാധ്യമങ്ങൾ വഴി വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് പാക്കിസ്ഥാനിൽ നടക്കുന്നത്
എന്നാൽ വാർത്ത അധികൃതർ നിഷേധിച്ചെങ്കിലും ഇമ്രാനെ കാണാൻ കുടുംബത്തെ ഇതുവരെ അനുവദിച്ചിട്ടില്ല. സർക്കാരിന് എന്തൊക്കെയോ മറച്ചുവെക്കാനുള്ളതിനാലാണ് ആരെയും കാണാൻ അനുവദിക്കാത്തതെന്ന് പിടിഐ നേതാക്കൾ പറയുന്നു.



