Education

ക്ഷേത്രത്തിലെത്തി മാപ്പ് പറയണം, അല്ലെങ്കിൽ 5 കോടി തരണം; സൽമാൻ ഖാന് വീണ്ടും വധഭീഷണി

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജയിലിൽ കിടക്കുന്ന ലോറൻസ് ബിഷ്‌ണോയ് യുടെ സഹോദരൻ എന്ന് വിശേഷിപ്പിച്ചയാളാണ് ഭീഷണി സന്ദേശം അയച്ചത്. മുംബൈ പോലീസിന്റെ ട്രാഫിക് കൺട്രോളിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

സംഭവത്തിൽ വർലി പോലീസ് സ്‌റ്റേഷനിൽ കേസ് എടുത്തതായും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. സൽമാൻ ഖാന് ജീവൻ വേണമെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിൽ എത്തി മാപ്പ് പറയുകയോ അഞ്ച് കോടി നൽകുകയോ വേണം.

അങ്ങനെ ചെയ്തില്ലെങ്കിൽ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാംഗ് ഇപ്പോഴും സജീവമാണെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു

See also  ഈദ് അല്‍ ഇത്തിഹാദ്: യുഎഇ പ്രസിഡന്റ് 2,269 തടവുകാര്‍ക്ക് മാപ്പുനല്‍കി; ദുബൈ ഭരണാധികാരി നല്‍കിയത് 1,169 പേര്‍ക്ക്

Related Articles

Back to top button