വിദ്യാർഥി നേതാവിന്റെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപം; മാധ്യമ സ്ഥാപനങ്ങൾക്കടക്കം തീയിട്ടു

വിദ്യാർഥി നേതാവിന്റെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപം. ഇങ്ക്വിലാബ് മഞ്ച് നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെയാണ് ബംഗ്ലാദേശിലെ വിവിധയിടങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. മുഖംമൂടിധാരികളുടെ വെടിയേറ്റാണ് ഹാദി കൊല്ലപ്പെട്ടത്. പിന്നാലെ പ്രതിഷേധക്കാർ തെരുവിലിറങ്ങുകയായിരുന്നു
കഴിഞ്ഞാഴ്ചയാണ് ഉസ്മാൻ ഹാദിയുടെ തലയ്ക്ക് വെടിയേൽക്കുന്നത്. സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. പൊതുതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി കൂടിയായിരുന്നു ഹാദി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ വെടിയുതിർത്തത്
ഷെയ്ക്ക് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്തേക്ക് നയിച്ച് വിദ്യാർഥി പ്രക്ഷോഭത്തെ നയിച്ചത് ഷെരീഫ് ഉസ്മാൻ ഹാദിയായിരുന്നു. ഹാദിയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ തെരുവിലിറങ്ങിയ പ്രതിഷേധക്കാർ മാധ്യമ സ്ഥാപനങ്ങൾക്കടക്കം തീയിട്ടു.



