World

ബംഗ്ലാദേശിൽ മറ്റൊരു വിദ്യാർഥി നേതാവിന് കൂടി വെടിയേറ്റു; ഹാദി വധക്കേസ് പ്രതിയെ പിടികൂടാൻ ഊർജിത ശ്രമം

ബംഗ്ലാദേശിൽ മറ്റൊരു വിദ്യാർഥി നേതാവിന് കൂടി വെടിയേറ്റു. മൊത്തലിബ് ഷിക്ദറിനാണ് പ്രതിഷേധത്തിനിടെ വെടിയേറ്റതെന്നാണ് റിപ്പോർട്ട്. ഇയാളുടെ തലയുടെ ഇടതുഭാഗത്ത് ആണ് വെടിയേറ്റത്. വെടിയേറ്റ മൊത്തലിബ് ഷിക്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം ഷെയ്ക്ക് ഹസീനയുടെ അധികാരം തെറിപ്പിച്ച വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഫൈസൽ കരീം മസൂദിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇയാൾ രാജ്യം വിട്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. 

ഫൈസലിന്റെ ഒളിത്താവളം കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഷെയ്ക്ക് ഹസീനയുടെ പാർട്ടിയുടെ വിദ്യാർഥി വിഭാഗം നേതാവായിരുന്നു ഫൈസൽ കരിം എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹാദിയുടെ കൊലപാതകത്തെ തുടർന്ന് ബംഗ്ലാദേശിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. 

See also  മൊബൈല്‍ ഫോണില്‍ നോക്കി റോഡ് മുറിച്ച് കിടന്നു; കാറിടിച്ച് തെറിച്ച് വീണ യുവതി ആദ്യം തിരഞ്ഞത് മൊബൈല്‍ ഫോണ്‍

Related Articles

Back to top button