World

ലിബിയൻ സൈനിക മേധാവി വിമാനാപകടത്തിൽ മരിച്ചു; അപകടം തുർക്കിയിൽ നിന്ന് മടങ്ങുന്നതിനിടെ

ലിബിയൻ സൈനിക മേധാവി വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ ഹദാദാണ് മരിച്ചത്. ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തുർക്കിയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന നാല് പേരും മരിച്ചു. 

അങ്കാറയിലെ എസൻബോഗ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ഹൈമാന മേഖലയിൽ വെച്ച് തകർന്ന് വീഴുകയായിരുന്നു. ജനറൽ മുഹമ്മദ് അലിയും സഹയാത്രികരും മരിച്ചതായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദബെയ്ബ അറിയിച്ചു. 

തുർക്കി-ലിബിയ ഉഭയകക്ഷി സൈനിക സഹകരണം വർധിപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങൾ പരിശോധിക്കാനും ഉന്നതതല പ്രതിരോധ ചർച്ചകളിൽ പങ്കെടുക്കുന്നതിനുമായാണ് ജനറൽ മുഹമ്മദ് അലി  തുർക്കിയിലേക്ക് പോയത്.
 

See also  ഇറാനെതിരായ ആക്രമണത്തിന് മുന്നോടിയായി യുഎസ് ഇസ്രയേലിന് രഹസ്യമായി നൂറുകണക്കിന് മിസൈലുകൾ കൈമാറിയെന്ന് റിപ്പോർട്ട്

Related Articles

Back to top button