World

സുപ്രീം കോടതി വിധി തള്ളി ട്രംപ്, ജഡ്ജിമാർ രാജ്യസ്‌നേഹമില്ലാത്തവർ; വീണ്ടും തീരുവ പ്രഖ്യാപിച്ചു

വിവിധ രാജ്യങ്ങൾക്കെതിരെ ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്ക് പിന്നാലെ 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലുള്ള തീരുവകൾക്ക് പുറമെയാണ് ഇതെന്നും ട്രംപ് പറഞ്ഞു. 1974ലെ വ്യാപാര നിയമപ്രകാരമാണ് ഉത്തരവ്

ഇന്ത്യക്ക് മേലുള്ള പകരച്ചുങ്കം 18 ശതമാനമായി തുടരുമെന്ന് ട്രംപ് അറിയിച്ചു. വൻ തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചു. സുപ്രീം കോടതി വിധിയെ ഭയനാകം എന്ന് വിശേഷിപ്പിച്ച ട്രംപ് തനിക്കെതിരെ വോട്ട് ചെയ്ത ജഡ്ജിമാർ രാജ്യസ്‌നേഹമില്ലാത്തവരും യുഎസ് ഭരണഘടനയോട് കൂറില്ലാത്തവരുമാണെന്ന് ആരോപിച്ചു

യുെസ് സുപ്രീം കോടതിയാണ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾ റദ്ദാക്കിയത്. അടിയന്തര ദേശീയ സാഹചര്യം കണക്കിലെടുത്താണ് അധിക തീരുവകൾ ചുമത്തിയതെന്ന ട്രംപിന്റെ വാദം കോടതി തള്ളി. തീരുവ ചുമത്താനുള്ള അധികാരം പ്രസിഡന്റിന് അല്ല, യുഎസ് കോൺഗ്രസിനാണെന്നും കോടതി വിധിച്ചു.
 

See also  മനുഷ്യക്കുഞ്ഞിന് ജന്മം നൽകുന്ന റോബോട്ട്; പുതിയ ഗവേഷണവുമായി ചൈന

Related Articles

Back to top button