Kerala

തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ ആൾ അയൽവാസിയെ വെട്ടിക്കൊന്നു; പ്രതി പിടിയിൽ

തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ ആൾ അയൽവാസിയെ വെട്ടിക്കൊന്നു. തിരുവനന്തപുരം കാരേറ്റ് പേടികുളം ഇലങ്കത്തറ സ്വദേശി ബാബുരാജാണ്(64) കൊല്ലപ്പെട്ടത്.

അയൽവാസിയായ സുനിൽകുമാറാണ് ബാബുരാജിനെ വെട്ടിക്കൊന്നത്. മദ്യപിച്ച് വന്ന സുനിൽകുമാർ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ബാബുരാജിനെ വെട്ടുകയായിരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ബാബുരാജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. സുനിൽകുമാറിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.

The post തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ ആൾ അയൽവാസിയെ വെട്ടിക്കൊന്നു; പ്രതി പിടിയിൽ appeared first on Metro Journal Online.

See also  ഗർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ മരണം; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ്

Related Articles

Back to top button