World

മയക്കുമരുന്ന് തടഞ്ഞില്ലെങ്കിൽ ആക്രമിക്കും: വെനസ്വേലക്ക് പിന്നാലെ കൊളംബിയക്കും ക്യൂബക്കും ട്രംപിന്റെ ഭീഷണി

വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയക്കും ക്യൂബയ്ക്കും എതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കിൽ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന രാജ്യമാണ് കൊളംബിയ. മൂന്ന് പ്രധാന കൊക്കെയ്ൻ ഫാക്ടറികൾ കൊളംബിയയിലുണ്ട്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ മയക്കുമരുന്ന് നിർമാണത്തിൽ പങ്കാളിയെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചു. 

അതിനിടെ വെനസ്വേലയിലെ യുഎസ് ആക്രമണത്തിൽ 32 പൗരന്മാർ കൊല്ലപ്പെട്ടതായി ക്യൂബ വ്യക്തമാക്കി. ക്യൂബയിൽ രണ്ടു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. അമേരിക്ക റാഞ്ചിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും ഇന്ന് ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കും. അമേരിക്കയിലേക്ക് ലഹരിമരുന്നും ആയുധങ്ങളുമെത്തിച്ചുവെന്ന കുറ്റത്തിനാണ് മഡൂറോയെ വിചാരണ ചെയ്യുക.

മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും ഇന്ന് മാൻഹാട്ടൻ ഫെഡറൽ കോടതിയിലാണ് ഹാജരാക്കുക. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് ന്യൂയോർക്കിലെ സ്റ്റുവർട്ട് എയർ നാഷണൽ ഗാർഡ് ബേസിലെത്തിച്ചത്.  ഭരണ മാറ്റം സാധ്യമാകുന്നത് വരെ വെനസ്വേലയുടെ ഭരണം നിയന്ത്രിക്കുന്നതിനൊപ്പം എണ്ണപ്പാടങ്ങൾ പിടിച്ചെടുക്കുമെന്നും എണ്ണവ്യവസായം പുനസ്ഥാപിക്കാൻ അമേരിക്കൻ കമ്പനികളെ നിയമിക്കുമെന്നും ട്രംപ് പറഞ്ഞു.

 

See also  കിം ജോംഗ് ഉന്നുമായി തനിക്ക് ഇപ്പോഴും നല്ല ബന്ധം; ഉത്തരകൊറിയ ആണവശക്തിയാണെന്നും ട്രംപ്

Related Articles

Back to top button