World

കടുത്ത നീക്കവുമായി ബംഗ്ലാദേശ്; രാജ്യത്ത് ഐപിഎൽ സംപ്രേഷണം വിലക്കി ഉത്തരവ്

ഇന്ത്യ-ബംഗ്ലാദേശ് സംഘർഷം നയതന്ത്ര രംഗത്തേക്കും ക്രിക്കറ്റിലേക്കും പടർന്നതിന് പിന്നാലെ കടുത്ത നീക്കവുമായി ബംഗ്ലാദേശ് സർക്കാർ. ഇന്ത്യൻ പ്രീമിയർ ലീഗ്(ഐപിഎൽ) ബംഗ്ലാദേശിൽ സംപ്രേഷണം ചെയ്യുന്നത് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം മുസ്തിഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് തീരുമാനം

2026 മാർച്ച് മുതൽ നടക്കാനിരിക്കുന്ന ഐപിഎൽ ടൂർണമെന്റിനുള്ള കൊൽക്കത്ത ടീമിൽ നിന്ന് മുസ്തിഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെ കുറിച്ച് ബിസിസിഐ നിർദേശം വന്നതായി അറിയുന്നു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ അത്തരമൊരു തീരുമാനത്തിന് യുക്തിസഹമായ കാരണമൊന്നുമില്ല. അത്തരമൊരു തീരുമാനം ബംഗ്ലാദേശിലെ ജനങ്ങളെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ട്

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഐപിഎൽ മത്സരങ്ങളുടെയും പരിപാടികളുടെയും സംപ്രേഷണം നിർത്താൻ നിർദേശിക്കുന്നു. ഭരണകൂടത്തിന്റെ അംഗീകാരത്തോടെയും പൊതുതാത്പര്യം മുൻനിർത്തിയുമാണ് ഉത്തവെന്നും സർക്കാർ വിശദീകരിച്ചു.
 

See also  ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ; വടക്കൻ ഗാസയുടെ തകർന്നടിഞ്ഞ ശേഷിപ്പുകളിലേക്ക് ജനങ്ങളുടെ മടക്കം

Related Articles

Back to top button