Kerala

തന്ത്രിയെ ജയിലിൽ ഇട്ടത് എന്തിനാണ്; എസ് ഐ ടിക്കെതിരെ വിമർശനവുമായി വിഡി സതീശൻ

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം നൽകിയ കോടതി വിധിയിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണ സംഘത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തന്ത്രിയെ ജയിലിൽ ഇട്ടത് എന്തിനാണ്. തന്ത്രിക്ക് എന്താണ് കേസിൽ പങ്കാളിത്തമെന്ന് എസ്‌ഐടി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു

തെളിവിന്റെ ഒരു അംശം പോലുമില്ലാതെ ശബരിമല തന്ത്രിയെ പോലൊരാളെ 41 ദിവസം ജയിലിൽ ഇട്ടു. സിപിഎം നേതാക്കൾക്കെതിരെ ആരോപണങ്ങൾ മൂർച്ച വെച്ചപ്പോൾ അതിൽ നിന്ന് വഴി തിരിച്ചുവിടാനായിരുന്നു നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനത്തിൽ തന്ത്രിയെ അറസ്റ്റ് ചെയ്തുവെന്ന ആരോപണമുണ്ട്

കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനക്ക് ഒരു സഹായവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ചില്ലെന്നും സതീശൻ ആരോപിച്ചു. ചികിത്സാ സഹായം പ്രതിപക്ഷമാണ് നോക്കുന്നതെന്നും സതീശൻ പറഞ്ഞു
 

See also  മുഖ്യമന്ത്രിയെ തിരക്കി തറവാട്ട് വീട്ടിലെത്തി അജ്ഞാതൻ, ഫോട്ടോ കാണണമെന്ന് ആവശ്യം; പരക്കം പാഞ്ഞ് പോലീസ്

Related Articles

Back to top button