World

ഓപറേഷൻ സിന്ദൂർ നിർത്താൻ പാക്കിസ്ഥാൻ 50ലധികം തവണ അമേരിക്കയോട് ആവശ്യപ്പെട്ടെന്ന് രേഖകൾ

ഓപറേഷൻ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ ആക്രമണം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ അമേരിക്കയുടെ സഹായം തേടിയതായി വെളിപ്പെടുത്തുന്ന രേഖകൾ പുറത്ത്. അമേരിക്കയുടെ വിദേശ ഏജന്റ് രജിസ്‌ട്രേഷൻ ആക്ടിന് കീഴിൽ ഫയൽ ചെയ്ത രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. സഹായത്തിന് പ്രതിഫലമായി കൂടുതൽ നിക്ഷേപങ്ങൾ, പ്രത്യേക പ്രവേശനം, നിർണായക ധാതുക്കളും പാക്കിസ്ഥാൻ അമേരിക്കക് വാഗ്ദാനം ചെയ്‌തെന്ന് രേഖകളിൽ പറയുന്നു

പാക് അനുകൂല നിയമ സ്ഥാപനമായ സ്‌ക്വയർ പാറ്റേൺ ബോഗ്‌സിന്റെ പട്ടിക പ്രകാരം പാക്കിസ്ഥാൻ നയതന്ത്രജ്ഞരും പ്രതിരോധ ഉദ്യോഗസ്ഥരും ഇ മെയിലുകൾ വഴിയും ഫോൺ കോളുകൾ വഴിയും അമ്പതിലധികം തവണ യുഎസ് അധികൃതരെ സമീപിച്ചെന്നും ഓപറേഷനിടെ ഉദ്യോഗസ്ഥരുമായും ഇടനിലക്കാരുമായും യുഎസ് മാധ്യമങ്ങളുമായും നേരിട്ടുള്ള കൂടിക്കാഴ്ചകൾ ആവശ്യപ്പെട്ടു എന്നുമാണ്

ഇന്ത്യയെ സംഭാഷണത്തിന് പ്രേരിപ്പിക്കാനും ഓപറേഷൻ സിന്ദൂർ അവസാനിപ്പിക്കാനും യുഎസിനോട് പാക്കിസ്ഥാൻ അഭ്യർഥിച്ചെന്നും യുഎസ് മധ്യസ്ഥതയെ സ്വാഗതം ചെയ്യുന്നുവെന്നും രേഖകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിക്കാൻ താൻ ഇടപെട്ടതായി ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു.
 

See also  ഇസ്രായേൽ ഇറാൻ ആണവ ഗവേഷണ കേന്ദ്രം ആക്രമിച്ചു; സ്വിറ്റ്സർലൻഡ് ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ നടപടി

Related Articles

Back to top button