World

ഇറാനിൽ പ്രക്ഷോഭം രൂക്ഷമാകുന്നു; ട്രംപിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് റിസ പഹ്ലവി

ഇറാനിൽ ഭരണവിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് റിസ പഹ്ലവി. 1979ൽ ഇസ്ലാമിക വിപ്ലവത്തിൽ അധികാരം നഷ്ടപ്പെട്ട ഷാ ഭരണാധികാരിയായ മുഹമ്മദ് റിസ പഹ്ലവിയുടെ മകനാണ് റിസ പഹ്ലവി. ഇറാനിലെ ജനങ്ങളെ സഹായിക്കാൻ ദയവായി തയ്യാറാകണമെന്നാണ് റിസ പഹ്ലവി ആവശ്യപ്പെട്ടത്

ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് ഇറാനിൽ നിന്ന് പലായനം ചെയ്ത റിസ പഹ്ലവി നിലവിൽ യുഎസിലാണ് താമസിക്കുന്നത്. ടെഹ്‌റാനിൽ ആരംഭിച്ച പ്രക്ഷോഭം ഇപ്പോൾ രാജ്യവ്യാപകമായി പടരുകയാണ്. രാജ്യത്തെ 31 പ്രവിശ്യകളിലും പ്രതിഷേധം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. 

പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയെന്നാണ് റിപ്പോർട്ടുകൾ. 2500 പേർ കരുതൽ തടങ്കലിലാണ്. പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 

See also  ഹൈടെക് ചൈനയ്ക്ക് യുഎസ് റസ്റ്റ് ബെൽറ്റിനെ പുനരുജ്ജീവിപ്പിക്കാനും മഹാശക്തി ബന്ധം സ്ഥിരപ്പെടുത്താനും കഴിയുമോ?

Related Articles

Back to top button