World
ഫിലിപ്പീൻസിൽ 350 പേരുമായി പോയ യാത്രാ ബോട്ട് മുങ്ങി; 15 മരണം, നിരവധി പേരെ കാണാതായി

ഫിലിപ്പീൻസിൽ 350 പേരുമായി പോയ യാത്രാ ബോട്ട് മുങ്ങി. അപകടത്തിൽ 15 പേർ മരിച്ചു. 219 പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെയാണ് അപകടം
ബലൂക്-ബലൂക് ദ്വീപിൽ നിന്ന് സുലുവിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്നു ബോട്ട്. ശക്തമായ തിരമാലയിൽപ്പെട്ട് ബോട്ട് മുങ്ങുകയായിരുന്നു. 27 ജീവനക്കാരും ബാക്കി യാത്രക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്
അലിസൻ ഷിപ്പിംഗ് ലൈൻസ് എന്ന കമ്പനിയുടേതാണ് ബോട്ട്. ബലൂക്-ബലൂക് ദ്വീപിന് 2.75 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്.



