World
ബ്രസീലിൽ തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടുമറിഞ്ഞു; 15 പേർ മരിച്ചു

ബ്രസീലിൽ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേർ മരിച്ചു. വടക്കുകിഴക്കൻ ബ്രസീലിലെ അലഗോവാസ് സംസ്ഥാനത്താണ് അപകടം. ദേശീയപാതയിലെ വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറിയുകയായിരുന്നു.
നിരവധി തവണ മലക്കംമറിഞ്ഞ ശേഷമാണ് ബസ് തങ്ങിനിന്നത്. സിയറ സംസ്ഥാനത്തെ ഔവർ ലേഡി ഓഫ് കാൻഡലേറിയ ദേവാലയത്തിൽ തീർഥാടനത്തിന് പോയി മടങ്ങിയവരാണ് ബസിലുണ്ടായിരുന്നത്.
അപകടത്തിന് പിന്നാലെ അലഗോവാസിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അപകടത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.



