World
ഇറാനും യുഎസും തമ്മിൽ നാളെ ആണവ ചർച്ച നടക്കും; വേദി ഒമാൻ

ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി. ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾ ഒമാനിൽ വെച്ച് നടത്താമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കിയത്
നേരത്തെ തുർക്കിയിൽ വെച്ച് ചർച്ച നടക്കുമെന്നായിരുന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ചർച്ച ഒമാനിൽ വെച്ച് മതിയെന്ന് അമേരിക്ക നിർദേശിക്കുകയായിരുന്നു. അതേസമയം ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിക്ക് മുന്നറിയിപ്പുമായി ട്രംപ് രംഗത്തുവന്നിട്ടുണ്ട്
ഇറാനെ ഒരു ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ല. ആണവ ചർച്ച വിജയിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ മേഖലയിലെ അറബ് നേതാക്കളോടുള്ള ബഹുമാനം കണക്കിലെടുത്താണ് ചർച്ചയുമായി മുന്നോട്ടു പോകുന്നതെന്നും ട്രംപ് പറഞ്ഞു


