World

ചൈന രഹസ്യമായി അണവ പരീക്ഷണങ്ങൾ നടത്തുന്നു; ആരോപണമുന്നയിച്ച് അമേരിക്ക

ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുകയാണെന്ന ആരോപണവുമായി അമേരിക്ക. ചൈന ആയുധശേഖരം വൻതോതിൽ വർധിപ്പിക്കുകയാണെന്നും ഈ സാഹചര്യത്തിൽ റഷ്യയെയും ചൈനയെയും ഉൾപ്പെടുത്തി പുതിയൊരു ത്രികക്ഷി ആണവ കരാർ രൂപീകരിക്കണമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു

അമേരിക്കയും റഷ്യയും തമ്മിലുണ്ടായിരുന്ന അവസാനത്തെ ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് കാലാവധി അടുത്തിടെ അവസാനിച്ചിരുന്നു. പിന്നാലെ ആഗോളതലത്തിൽ പുതിയൊരു ആയുധ മത്സരത്തിന് തുടക്കമാകുമോ എന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം. അതേസമയം ഈ ഘട്ടത്തിൽ നിരായുധീകരണ ചർച്ചകളിൽ പങ്കുചേരാൻ പദ്ധതിയിടുന്നില്ലെന്ന് ചൈന ആവർത്തിച്ചു. 

ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ മറ്റ് ആണവായുധ രാജ്യങ്ങളെയും ചർച്ചകളിൽ ഉൾപ്പെടുത്തണമെന്നായിരുന്നു റഷ്യയുടെ നിർദേശം. ആണവായുധ നിയന്ത്രണം എന്നത് ഇനി അമേരിക്കയും റഷ്യയും തമ്മിലുള്ള ഒരു ഉഭയകക്ഷി വിഷയം മാത്രമായി തുടരാനാവില്ല എന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. സ്ഥിരത ഉറപ്പാക്കാൻ മറ്റ് രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും ചൈനയ്ക്ക് അതിൽ വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

See also  ഹവായിൽ കാര്യമായ സുനാമിത്തിരകൾ ഉണ്ടായില്ലെന്ന് ഗവർണർ; ആശങ്കകൾക്ക് താൽക്കാലിക വിരാമം

Related Articles

Back to top button