World

ഇസ്ലാമാബാദ് സ്‌ഫോടനത്തിന് പിന്നിൽ ഇന്ത്യയും താലിബാനുമെന്ന് പാക്കിസ്ഥാൻ; മറുപടിയുമായി ഇന്ത്യ

പാക് തലസ്ഥാന നഗരമായ ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ ഇന്ത്യക്കും താലിബാനും പങ്കുണ്ടെന്ന പാക് പ്രതിരോധ മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി ഇന്ത്യ. ആക്രമണകാരിക്ക് അഫ്ഗാനിസ്ഥാനുമായി ബന്ധമുണ്ടെന്നും അഫ്ഗാൻ താലിബാൻ ഇന്ത്യയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്നുമായിരുന്നു പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞത്

അപമാനകരമായ പരാജയം നേരിട്ട ശേഷം ഇന്ത്യ ഒരു പ്രോക്‌സി പ്രചാരണം നടത്തുകയാണെന്നും നേരിട്ടുള്ള പോരാട്ടത്തിന് ഇന്ത്യക്ക് ധൈര്യമില്ലെന്നും ഖ്വാജ ആസിഫ് എക്‌സിൽ കുറിച്ചിരുന്നു. എന്നാൽ ആരോപണം ഇന്ത്യം നിഷേധിച്ചു. ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതവും അർഥശൂന്യവുമാണെന്ന് ഇന്ത്യ വ്യക്തമാക്കി

തങ്ങളുടെ സാമൂഹിക ഘടനയെ ബാധിക്കുന്ന പ്രശ്‌നങ്ങളെ ഗൗരവമായി നോക്കി കാണുന്നതിന് പകരം പാക്കിസ്ഥാൻ സ്വന്തം നാടിന്റെ പ്രശ്‌നങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം വഞ്ചിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മറുപടി നൽകി. താലിബാനും പാക് പ്രതിരോധ മന്ത്രിക്കെതിരെ രംഗത്തുവന്നു. പാക്കിസ്ഥാൻ പതിവ് പോലെ തെളിവുകളൊന്നുമില്ലാത്ത ആരോപണം ഉന്നയിക്കുകയാണെന്ന് താലിബാൻ പറഞ്ഞു.
 

See also  ലോകം മുള്‍മുനയില്‍;ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം?കപ്പലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള ചൈനീസ് മിസൈലുകളുംവരുന്നു

Related Articles

Back to top button